WELCOME TO OUR WORLD

WELCOME TO OUR WORLD [ E C 06-10 ] This is the first class blog of S B C E-

12.9.09

സൗഹൃദം നഷ്ടപെടുന്നതോ …????

ജീവിതം ഒരു യാത്രയാണ് . യാത്രയില്‍ ചിലരെ കണ്ടുമുട്ടിയെന്നും വരാം, ചിലരെ നഷ്ടപെട്ടന്നും വരാം .ലക്ഷ്യം എന്താണെന്നു പോലും അറിയാത്തൊരു യാത്ര .കണ്ടുമുട്ടിയ പലരും നമ്മുടെ ജീവിതത്തെ തന്നെ മാറ്റിയേക്കാം .അവര്‍ നാം അറിയാത് തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്യും...

അങ്ങനെ ജീവിതത്തിന്റെ യാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയൊരു സുഹൃത്തുണ്ടായിരുന്നു . സുഹൃത്തിനെ ഞാന്‍ എന്തുമാത്രം സ്നെഹിചിരുന്നെന്നൊ എന്നെ എന്തുമാത്രം സ്നെഹിചിരുന്നെന്നൊ എനികറിയില്ല .കണ്ടുമുട്ടിയ ആദ്യ ദിനങ്ങളില്‍ സംസാരിച്ചിരുന്നപ്പോള്‍ ഞാന്‍ അറിഞ്ഞില്ല സൗഹൃദം ഇത്രെയും ആഴതില് എന്നെ സ്പര്ഷിക്കുമായിരുന്നു എന്ന് . സുഹൃത് എന്നോട് കൂടുതല്‍ അടുകുവാന്‍ ശ്രേമിച്ചപോഴും ഞാന്‍ പിന്തിരിഞ്ഞു മാറികൊന്ടെയിരുന്നു.കാരണം, അന്ന് വരെ ആത്മാര്‍ഥ സുഹൃത് എന്ന സങ്കല്‍പം എന്റെ ജീവിതത്തില്‍ ഇല്ലായിരുന്നു . എന്നാല്‍ യാത്രയുടെ ഏതോ ഒരു വഴിമധ്യേ ഞങ്ങള്‍ ഒരുമിച്ചു .സൗഹൃദം കൂടുതല്‍ ധ്രിടം ആയി തീര്ന്നു . ഓരോ നിമിഷവും സന്തോഷങ്ങളും ദുഖങ്ങളും പങ്കുവെച്ചു.എല്ലാ സൌഹ്രിദന്ഗലെമ് പോലെത്തന്നെ ,കളിയും ചിരിയും തമാശകളും പരസ്പരം പാര വെയ്പുകളും എല്ലാമുണ്ടായിരുന്നു ഞങ്ങളുടെ സൌഹ്രിദതിലുമ്.എന്നാല്‍ ഞാന്‍ സുഹൃത്തില്‍ കണ്ട ഏറ്റവും വലിയൊരു പ്രത്യേകത ഉണ്ടായിരുന്നു .വിഷമിച്ചിരുന്ന നിമിഷങ്ങളില്‍ സുഹൃത് എന്നെ ആശ്വസിപിചിരുന്നില്ല , എന്നോട് സംസാരിച്ചിരുന്നുമില്ല .പിന്നീട് വിഷമതെപറ്റി വിശകലനം ചെയ്യുമായിരുന്നു എങ്കിലും .ഇതിന്റെ കാരണം എന്താണെന്നു ഇപ്പോളും എനികറിയില്ല. പ്രേത്യേകതകളെല്ലാം ചേര്ന്ന വ്യെത്യേസ്തമായ രണ്ടു മനസുകള്‍ തമ്മിലുള്ള ഒതൊരുമിക്കല് തുടര്‍ന്ന് കൊണ്ടേയിരുന്നു .സൌഹൃദവും സ്നേഹവും തമ്മിലുള്ള വ്യത്യാസവും വലിപ്പവും ആഴത്തില്‍ മനസ്സിലാക്കിയ ദിനങ്ങള്‍ ....ജീവിതത്തിനു എന്തോ ഒരു അര്ത്ഥം ഉണ്ടെന്നു തിരിച്ചറിഞ്ഞ കാലം . എന്നാല്‍ മനുഷ്യന്റെ വികലമായ ചിന്തകളും തെറ്റിധാരനകളും കാരണം നല്ല നിമിഷങ്ങള്‍ അധികനാള്‍ നിലനിന്നില്ല .ഞങ്ങള്‍ അകന്നുകൊന്ടെയിരുന്നു .ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് ...മനസ്സും തളര്‍ന്നു ...കരഞ്ഞു തീര്കുവനായി മാത്രം കുറെ നിമിഷങ്ങള്‍ ജീവിതത്തില്‍ ബാകിയായി ...എങ്കിലും ,മനുഷ്യന്റെ വികാരങ്ങല്കോ വചാരങ്ങല്കോ സൗഹൃദത്തെ എന്നന്നെകുമായി ഒരിക്കലും നശിപ്പിക്കുവാനോ നഷ്ടപ്പെടുതുവാനോ കഴിയുക ഇല്ലെന്നു നിങ്ങളെ പോലെത്തന്നെ ഞാനും വിശ്വസിക്കുന്നു .... വിശ്വാസമുള്ളതിനാല്‍ എന്റെ പ്രിയ സുഹൃത്ത് തന്റെ ജീവിതയാത്രയില്‍ നഷ്ടപെട്ടവരുടെ കൂട്ടത്തില്‍ എന്നെ ചേര്‍ക്കുക ഇല്ലാന്ന് ഞാന്‍ പ്രതീഷിക്കുന്നു .. .വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ യാത്ര തുടരുന്നു . . . . . . . . . . .




No comments:

Post a Comment